ന്യൂഡല്‍ഹി: അടച്ചിട്ട മുറികളില്‍ കഴിയുന്നത് കൊവിഡ് ബാധ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വലിയ വായുസഞ്ചാരമുള്ള മുറികള്‍ താരതമ്യേന അപകടരഹിതമാണെന്നും പഠനങ്ങള്‍ വിവരിക്കുന്നുണ്ട്.കൊവിഡ് വായുവിലൂടെ പകരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നതാണ്. രോഗിയില്‍ നിന്ന് പുറത്ത് വരുന്ന വൈറസ് കുറച്ചുസമയത്തേക്ക് വായുവില്‍ തങ്ങിനില്‍ക്കും.അഞ്ചു മൈക്രോണില്‍ താഴെയുള്ള ഒരേ വലുപ്പത്തിലുള്ള തുള്ളികളില്‍ക്കൂടി വൈറസിന് സഞ്ചരിക്കാമെന്നാണ് പഠനം. അതിനാല്‍ എ.സി. മുറികള്‍, അടച്ചിട്ട മുറികള്‍ എന്നീ ഇടങ്ങളില്‍ നിന്ന് വൈറസ് ശരീരത്തിലെത്തും.അതിനാല്‍ അത്തരം മുറികളില്‍ ആളുകളുടെ ഒത്തുചേരല്‍ ഒഴിവാക്കണം,ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണമെന്നും ഗവേഷകര്‍ പറയുന്നു.
അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വീടിനേക്കാള്‍ സുരക്ഷിതമാണ്് സാമുഹിക അകലം പാലിച്ചുള്ള പുറം ലോകമെന്നും അവര്‍ പറയുന്നു.

