സന്തോഷ് ഈപ്പന്‍, വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ , യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ , വിദേശ സഹായ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ലംഘിച്ചുവെന്ന് ഹൈക്കോടതി കണ്ടെത്തി. എന്നാൽ ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയതായി കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ എഫ്.സി.ആര്‍.എ. നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു.

സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചത് ഇക്കാരണം കൊണ്ടാണ് ‘ ഇത് സംബന്ധിച്ച്‌ ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. സന്തോഷ് ഈപ്പനെതിരെ തെളിവുകള്‍ ശക്തമാണ്. യൂണിടാക്കിനും, സന്തോഷ് ഈപ്പനും എതിരെ നടക്കുന്ന അന്വേഷണങ്ങളില്‍ കോടതി ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →