ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുക്കും; മുതിർന്ന നേതാക്കന്മാർ രംഗത്ത്

ബീഹാർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് പ്രചാരണം മുറുക്കുന്നു. രാഷ്ട്രീയ കളരിയിലെ താര പ്രഭാവമുള്ളവരെ സജീവ പ്രചാരണത്തിന് ഇറക്കി വോട്ട് അഭ്യർത്ഥിക്കാനാണ് നീക്കം. ഇതിനായി തീരുമാനിച്ച നേതാക്കൻമാരുടെ പട്ടിക ബി ജെ പി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ . പി. നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരാണ്. രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, മനോജ് തിവാരി, ഗിരിരാജ് സിംഗ് എന്നിവരാണ് പ്രചാരണത്തിന് ആവേശം പകരാനെത്തുക.

ബീഹാറിൽ പ്രചാരണത്തിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, ഝാർഖണ്ഡ് ഉപമുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരും എത്തും. ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിരിക്കുന്നത് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ്. ബി ജെ പി ജെഡിയു സഖ്യം അങ്കത്തിനിറങ്ങും.

മുതിർന്ന നേതാക്കന്മാർ തന്നെ കോൺഗ്രസ് പ്രചാരണത്തിനും നേതൃത്വം വഹിക്കും. എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സച്ചിൻ പൈലറ്റ്, രൺദീപ് സിംഗ് സുർജേവാല എന്നിവരാണ് പ്രചാരണത്തിനിറങ്ങുക. ഇവരുൾപ്പെടെ മുപ്പത് ആളുകൾ കോൺഗ്രസ് ലിസ്റ്റിലുണ്ട്. മഹാസഖ്യത്തിനായി കനയ്യ കുമാറും ഐഷി ഘോഷും പ്രചാരണത്തിന് എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →