തിരുവനന്തപുരം: മത്സ്യ തൊഴിലാളി നേതാവ് ടി പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്ത ന്യൂ മോണിയാ ബാധയെതുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
നാഷണല്‍ ഫിഷര്‍മാന്‍ ഫോറം ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങളിലും ആദിവാസി മനുഷ്യാവകാശ സമരങ്ങളിലും മുന്‍ നിരയില്‍ സജീവമായി നിന്നിരുന്ന വ്യക്തയായിരുന്നു പീറ്റര്‍.
നിലവില്‍ സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്. തിരുവനന്തപുരം വേളി സ്വദേശിയായ പീറ്റര്‍ കേരളത്തിലേയും ദക്ഷേെിന്ത്യയിലേയും മത്സ്യ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു.
2018 ലെ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി പത്തനം തിട്ടയിലേക്കടക്കം മത്സ്യ തൊഴിലാളികളേയും ബോട്ടുകളേയും അയക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതും പീറ്ററാണ്.

