പുലി പതുങ്ങിയത് കുതിക്കാനായിരുന്നു , ചെന്നൈക്ക് രാജകീയ വിജയം

ദുബായ്: വിമർശിച്ചവരെയും എഴുതിത്തള്ളിയവരെയും നിശബ്ദരാക്കി രാജകീയ വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്.ഐപിഎൽ 13ാം സീസണിലെ 18ാം മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നൈ നേടിയത് പത്ത് വിക്കറ്റ് വിജയമാണ്. തുടർച്ചയായ മൂന്ന് തോൽവികൾക്കൊടുവിലാണ് ചെന്നൈയുടെ ഉജ്ജ്വല വിജയം. പഞ്ചാബ് മുന്നോട്ടുവെച്ച 179 റൺസ് എന്ന വിജയ ലക്ഷ്യം വിക്കറ്റുകൾ ഒന്നും നഷ്ടപ്പെടാതെ 17.4 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

ചെന്നൈയുടെ ഓപ്പണർമാരായ ഷെയ്ൻവാട്സനും ഫാഫ് ഡുപ്ലസിസും ചേർന്ന് 181 റൺസെടുത്ത് വിജയലക്ഷ്യം മറികടന്നു. ഡുപ്ലസിസ് 53 പന്തിൽ 87 റൺസ് നേടി. 11 ബൗണ്ടറികളും ഒരു സിക്സറും അദ്ദേഹത്തിൻ്റെ ബാറ്റിൽ നിന്നും പിറന്നു. വാട്സൻ 53 പന്തിൽ 11 ബൗണ്ടറികളും 3 സിക്സറുമടക്കം 83 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ നായകൻ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. സ്കോർ 66 നിൽക്കുമ്പോഴാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പീയുഷ് ചൗള പുറത്താക്കി.
പിന്നാലെ എത്തിയ മന്‍ദീപ് സിങ് 16 പന്തില്‍ 27 റണ്‍സ് നേടി. മൻദീപിനെ ജഡേജയാണ് പുറത്താക്കിയത്. തുടർന്നെത്തിയ നിക്കോളാസ് പൂരൻ രാഹുലിനൊപ്പം ചേർന്ന് 50 റൺസ് കൂട്ടുകെട്ട് നൽകി. 17 പന്തിൽ 33 റൺസെടുത്ത പൂരനെയും ജഡേജ തന്നെ പുറത്താക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →