പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് അധികൃതര്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്നും പാക്കറ്റുകളിലെ നിറമിളകിയാതെന്നും അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പാക്കറ്റുകള്‍ പൊട്ടിച്ചപ്പോള്‍ ജാക്കറ്റില്‍ ചോരക്കറ പോലെ എന്തോ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.

ആദ്യം ഇത്തരത്തില്‍ ഒരെണ്ണമാണ് ശ്രദ്ധയില്‍ പെട്ടതെങ്കിലും പിന്നീട് പത്തോളം കിറ്റുകളില്‍ കറ കാണുകയുണ്ടായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാക്കറ്റിലെ കളര്‍ ഇളകിയതാണെന്ന് വ്യക്തമായത്. ഏതായാലും കിറ്റുകള്‍ തിരിച്ചയക്കും.

Share
അഭിപ്രായം എഴുതാം