റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാത്രാസ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് മാധ്യമങ്ങള്‍ക്ക് വിലക്ക്

October 3, 2020 - 9:30 am

ബള്‍ഗഡ്ഡി: ഹാത്രാസ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് അന്വേഷണം പൂര്‍ത്തിയാവും വരെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പോലിസ്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രകാശ് കുമാര്‍ പറഞ്ഞു.

Read more… നട്ടെല്ലിന് ഒടിവില്ല, നാവ് മുറിഞ്ഞിട്ടില്ല, ബലാൽസംഗത്തിന് ഇരയായതിനു മതിയായ തെളിവുകൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ല ഇതെല്ലാമാണ് പോലീസിൻറെ വാദം. ഇത് പ്രതികളെ സഹായിക്കാനോ ?

എസ്ഐടി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഗ്രാമത്തിലേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കും. ഗ്രാമത്തിന് പുറത്ത് പോകാനോ കുടുംബാംഗങ്ങളെ കാണാനോ മാധ്യമങ്ങളെ അനുവദിക്കില്ല. ബള്‍ഗഡ്ഡി ഗ്രാമത്തിന്റെ പ്രവേശന കവാടത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിന് സിആര്‍പിസിയിലെ 144 വകുപ്പ് ചുമത്തിയിട്ടുണ്ട്. നിലവിലുള്ള ക്രമസമാധാന പ്രശ്‌നം കാരണം രാഷ്ട്രീയ പ്രതിനിധികളെയോ വ്യക്തികളെയോ ഗ്രാമം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *