മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബാലികയുടെ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്

മൂന്നാര്‍: മൂന്നാര്‍ ഗുണ്ടുമലയിലെ എസ്റ്റേറ്റ് ലയത്തില്‍ 2019 സെപ്തംബര്‍ ഒമ്പതിന് ബാലിക തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മൂന്നാര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിനിരയായതായും കണ്ടെത്തിയിരുന്നു.

മൂന്നാര്‍,ദേവികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഒരുമാസത്തോളം ഉദ്യോഗസ്ഥര്‍ എസ്‌റ്റേറ്റില്‍ ക്യാമ്പ് ചെയത് തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച വിവരം ലഭിച്ചില്ല.

അതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൊലപാതകത്തില്‍ ബന്ധുവിനെയടക്കം സംശയിക്കുന്ന സാഹചര്യത്തിലാണ് ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാനുളള നിയമ നടപടിക്ക് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →