തലച്ചോറു തിന്നുന്ന അമീബ ബാധിച്ച് ആറുവയസുകാരന്‍ മരിച്ചു.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചു. 8 -9-2020 ലാണ് അമീബ കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് അണുബാധ ഉണ്ടായ കുഞ്ഞ് മരണപ്പെടുകയായിരുന്നു. നഗ്ളേരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. പൊതുജനങ്ങള്‍ക്കായുളള കുടിവെളള വിതരണത്തില്‍ നിന്നാണ് അമീബ കുഞ്ഞിന്റെ തലച്ചോറില്‍ പ്രവേശിച്ചത്. . മുന്നറിയിപ്പിന്റെ ഭാഗമായി ടെക്സാസ് ഗവര്‍ണര്‍ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചു.

ശുദ്ധജല തടാകം, നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളില്‍ അമീബ പെറ്റുപെരുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂക്കിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തുടര്‍ന്ന് തലച്ചോറില്‍ പ്രവേശിച്ച അമീബയുടെ ആക്രമണത്തില്‍ കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മൈഗ്രേന്‍, ഛര്‍ദ്ദി, തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഡൗണ്‍ടൗണിലെ സ്പാളാഷ് പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മലിന ജലം ശരീരത്തില്‍ എത്തിയതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും പറയുന്നത്. കുട്ടിയുടെ വീട്ടിലെ ടാപ്പില്‍ നിന്നാണ് അമീബയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ടാപ്പിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് സ്ഥലവാസികളോട് നിര്‍ദേശിച്ചതായി ടെക്സാസിലെ ലേക്ക് ജാക്സണ്‍ ടൗണിലെ വക്താവ് അറിയിച്ചു. കൂടാതെ പൊതു സ്ഥലത്തെ ഫൗണ്ടനില്‍ അമീബയെ കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →