ശബരിമല: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി

കൊച്ചി നവംബര്‍ 25: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വസ്തുക്കള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്. കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ജസ്റ്റിസ് പിആര്‍ രാമചന്ദ്രന്‍ മേനോനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →