അഹമ്മദാബാദ്: സൂററ്റിലെ ഹാസിറ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച (24/09/ 2020) പുലർച്ച മൂന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം. ജീവാപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. ഒന്നിലധികം സ്ഫോടനങ്ങളെ തുടർന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. സ്ഫോടനത്തിൻ്റെ കാരണങ്ങളെ കുറിച്ച് സൂചന ലഭ്യമായിട്ടില്ല.
സൂററ്റിൽ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം
