കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സഹ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രമ്യ നമ്പീശന്‍. ഇടവേള ബാബു, ബിന്ദുപണിക്കര്‍, സിദ്ദിക്ക് ,ഭാമ എന്നിവര്‍ കേസില്‍ കൂറുമാറിയിരുന്നു.
കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ പറഞ്ഞു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെക്കുറിച്ച കേട്ടിട്ടുണ്ട്. എന്നാല്‍ അടുപ്പക്കാരിയായ സഹപ്രര്‍ത്തകയെ എങ്ങനെ ചതിക്കാന്‍ തോന്നുന്നുവെന്നും ചോദിച്ചു. തന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ നമ്പീശന്‍ പ്രതിഷേധം അറിയിച്ചത്.
സഹപ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസി രംഗത്ത് വന്നിരുന്നു. നിരവധി താരങ്ങള്‍ നടിക്ക് പിന്‍തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നടിമാരായ റീമ കല്ലിംഗല്‍, രേവതി എന്നിവരും പ്രതിഷേധം അറിയിച്ചു. കൂറുമാറിയ സംഭവം അപമാനകരമാണെന്നായിരുന്നു റിയയുടെ പ്രതീകരണം. സിനിമാ മേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് വരുന്നത് ദുഃഖകര മാമെന്ന് രേവതി പറഞ്ഞു.

