ന്യൂഡല്‍ഹി: ഒരിടവേളക്കുശേഷം വീണ്ടും പ്രകോപനവുമായി നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര ,ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പാഠപുസ്തകത്തിലും കറന്‍സിയിലും ഉള്‍പ്പെടുത്തിയാണ് വീണ്ടും അവകാശ വാദം ഉന്നയിക്കാന്‍ നേപ്പാള്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പ്രചരിപ്പിക്കുകയാണ് നേപ്പാളിന്റെ പദ്ധതി.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതുക്കിയ ഭൂപടം പുസ്തകങ്ങളിലെല്ലാം അച്ചടിക്കുമെന്നും ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ഇപ്പോള്‍തന്നെ ഉള്‍പ്പെടുത്തി കഴിഞ്ഞതായും നേപ്പാള്‍ വിദ്യാഭ്യാസമന്ത്രി ഗിരിരാജ് മനി പൊഖ്രിയാല്‍ അറിയിച്ചു. വിദ്യാഭ്യാസമന്ത്രി തന്നെയാണ് പാഠപുസ്തകത്തി്ന അഭിമുഖം തയ്യാറാക്കിയിരിക്കുന്നതും. നേപ്പാളിന്റെ ഭൂപ്രദേശങ്ങളും രാജ്യാന്തര അതിര് ത്തിയും ഉള്‍പ്പെടുത്തിയുളള ഭൂപടം എന്ന നിലയിലാണ് ഭൂപടം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നത്.

