‘അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 50 രൂപ’-വി.ടി. ബല്‍റാമിനെ ട്രോളി എ.എ. റഹീം.

കൊച്ചി: വി.ടി. ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍ ക്യാമ്പയിന്‍ വി.ടി. ബല്‍റാം എം.എല്‍.എ ആരംഭിച്ചിരുന്നു. ഈ ട്രോളിന് മറുപടി ക്യാമ്പയിനുമായാണ് റഹീം രംഗത്തു വന്നത്.

മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വി. ടി ബല്‍റാം എംഎല്‍എ ചോരപുരണ്ടതെന്നു തോന്നിക്കുന്ന ഷര്‍ട്ടാണ് ധരിച്ചിരുന്നത്. വി .ടി .ബല്‍റാമിന് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. മഷിയൊഴിച്ചാണ് ഷര്‍ട്ടില്‍ ചുവന്ന നിറം വരുത്തിയത് എന്ന് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിരുന്നു. ഇത് ഏറ്റെടുത്താണ്
എ .എ റഹീമും ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്.

‘സ്ഥിരമായി ഓരോരോ ഓഫിസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 25 എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ഇതിനെതിരേയാണ് ‘അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 50 രൂപ.’ എന്ന് റഹീം ഫെയ്സ്ബുക്കില്‍ തിരിച്ചടിച്ചത്. കുറിപ്പിനൊപ്പം മഷിക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →