ന്യൂഡൽഹി / 2026 / നവംബർ 13
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പ്രചാരണം ആറാം ഘട്ടത്തിലൂടെ ശുചിത്വത്തിലും ഭരണനിർവഹണത്തിലും നേട്ടങ്ങളുമായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. രാജ്യത്തെ വകുപ്പിന്റെ ഓഫീസുകളിലും കേന്ദ്ര സർക്കാർ പാർപ്പിട, ഓഫീസ് സമുച്ചയങ്ങളിലും പദ്ധതി പ്രദേശങ്ങളിലുമായിരുന്നു പ്രവർത്തനങ്ങൾ. 2026 സെപ്റ്റംബർ 15 മുതൽ 30 വരെ മുന്നൊരുക്കങ്ങൾ നടത്തി. ഒക്ടോബർ രണ്ടു മുതൽ 31 വരെയായിരുന്നു പ്രവർത്തനഘട്ടം. ശുചിത്വം മെച്ചപ്പെടുത്തുക, തീർപ്പാക്കാനുള്ള വിഷയങ്ങൾ കുറയ്ക്കുക, സ്ഥലവും രേഖകളും കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.

രാജ്യമെങ്ങും പ്രചാരണവുമായി ഓഫീസുകൾ
നോഡൽ ഓഫീസർമാർക്കും വകുപ്പിന്റെ ഓഫീസുകൾക്കും പ്രചാരണത്തെക്കുറിച്ച് അവബോധം നൽകാൻ വകുപ്പിന്റെ വെബ്സൈറ്റും സമൂഹമാധ്യമങ്ങളും സജീവമായി ഉപയോഗിച്ചു. പ്രധാന പ്രവർത്തനമേഖലകൾ വ്യക്തമാക്കുന്ന ബാനറും വകുപ്പ് തയ്യാറാക്കി. രാജ്യത്തുടനീളമുള്ള ഓഫീസ് പരിസരങ്ങൾ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ പൊതുപാർപ്പിട സമുച്ചയങ്ങൾ, കേന്ദ്ര സർക്കാർ പൊതുഓഫീസ് സമുച്ചയങ്ങൾ, പദ്ധതി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കാനായിരുന്നു ഇത്. ശുചിത്വത്തോടുള്ള പ്രതിബദ്ധത ഉറപ്പിച്ച് വിവിധ ഓഫീസുകൾ നിരവധി പ്രവർത്തനങ്ങളും ഏറ്റെടുത്തു.
ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കാൻ പ്രത്യേക ശ്രദ്ധ
ഇത്തവണയും സമഗ്രമായ പ്രവർത്തനപദ്ധതിയും വ്യക്തമായ ലക്ഷ്യങ്ങളും വകുപ്പ് തയ്യാറാക്കി. പാർപ്പിട, ഓഫീസ് സമുച്ചയങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്താനും തീർപ്പാക്കാനുള്ള വിഷയങ്ങൾ കുറയ്ക്കാനും പദ്ധതിയിൽ മുൻഗണന നൽകി. ലഭ്യമായ സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുക, രേഖകൾ ക്രമമായി പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളായിരുന്നു. ഇലക്ട്രോണിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ നൽകി.

പരാതികൾ തീർപ്പാക്കുന്നതിൽ ലക്ഷ്യത്തിനപ്പുറം നേട്ടം
പ്രത്യേക പ്രചാരണത്തിന്റെ ആറാം ഘട്ടം വിജയകരമായി നടപ്പാക്കിയതായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ശുചിത്വം, രേഖകളുടെ കാര്യക്ഷമമായ പരിപാലനം, സ്ഥലത്തിന്റെ പരമാവധി ഉപയോഗം, തീർപ്പാക്കാനുള്ള വിഷയങ്ങൾ കുറയ്ക്കൽ തുടങ്ങിയ മേഖലകളിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിച്ചു. പൊതുജനപരാതികൾ തീർപ്പാക്കൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വിഷയങ്ങളിൽ നടപടിയെടുക്കൽ, രേഖകളുടെ പരിശോധന എന്നിവയിൽ നിശ്ചയിച്ച ലക്ഷ്യങ്ങളെക്കാൾ ഉയർന്ന നേട്ടമുണ്ടാക്കിയെന്നും വകുപ്പ് വ്യക്തമാക്കി.

ജനപങ്കാളിത്തത്തിന് സമൂഹമാധ്യമ പ്രചാരണം
പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ വകുപ്പ് വ്യാപകമായി പങ്കുവച്ചു. ലക്ഷ്യങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലെത്തിക്കാനും രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവബോധവും പങ്കാളിത്തവും വർധിപ്പിക്കാനുമായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില പോസ്റ്റുകളും വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറാം ഘട്ടത്തിലെ പ്രവർത്തനങ്ങൾ തുടർന്നും നടപ്പാക്കി ശുചിത്വവും ഭരണനിർവഹണത്തിലെ കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയും വകുപ്പ് ആവർത്തിച്ചു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.