കോഴിക്കോട്: ആരോപണ വിധേയനായ മന്ത്രി ഇ.പി.ജയരാജന് നൽകാത്ത ഇളവ് എന്തിനാണ് മന്ത്രി കെ.ടി.ജലീലിന് നൽകുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
അടിയന്തിരമായി ജലീലിൻ്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. ചോദ്യം ചെയ്യാൻ വിളിപ്പിച്ചയുടൻ ശിവശങ്കരനെ മാറ്റി നിർത്തിയ സർക്കാർ ഇവിടെയെന്താണ് മടിച്ചു നിൽക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

