തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ പാശ്ചാത്തലം അന്വേഷിക്കാതെ നിയമനം നടത്തിയതില്‍ വീഴ്‌ച പററിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ. സംഭവം ദൗര്‍ഭാഗ്യകരമെന്നും കുറ്റവാളികള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്വന്‍റിഫോറിന്‍റെ എന്‍കൗണ്ടര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
തുടര്‍ന്നുളള കാര്യങ്ങളില്‍ ഇങ്ങനെയുളള സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നവരുടെ ക്രിമിനല്‍ പാശ്ചാത്തലം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ദേശീയ മനുഷ്യാ വകാശ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍, ദേശീയ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ എന്നിവര്‍ പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

