ദുബൈയില്‍ കാണാതായ മലയാളിയെ കണ്ടെത്തി

ദുബൈ: കഴിഞ്ഞ മൂന്നുദിവസമായി കാണാനില്ലായിരുന്ന മലയാളിയെ കണ്ടെത്തി. അദ്ദേഹം ജോലി ചെയ്‌തിരുന്ന അല്‍ ഖിസൈസിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‌ സമീപത്തുനിന്നുതന്നെയാണ്‌ കണ്ടെത്തിയിട്ടുളളത്‌. തിരുവനന്തപുരം വെഞ്ഞാറമൂട്‌ സ്വദേശി ഫൈസല്‍ അബ്ദുള്‍ സലീമിനെ(32) 2020 സെപ്‌തംബര്‍ 5 ശനിയാഴ്‌ച മുതലാണ് കാണാതായത്. മൊബൈല്‍ഫോണ്‍ സ്വിച്ചോഫ്‌ ചെയ്‌ത നിലയിലായിരുന്നു.

അബ്ദുല്‍ സലീമിനെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ ബന്ധുക്കളം സുഹൃത്തുക്കളും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ ഫൈസലിന്‌ ഓര്‍മ്മയില്ലായിരുന്നുവെന്നാണ്‌ അദ്ദേഹത്തിന്‍റെ ബന്ധു വജാസ്‌ അബ്ദുല്‍ വാഹിദിനെ ഉദ്ധരിച്ച്‌ ഖലീജ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. ഫൈസല്‍ ഒരു വര്‍ഷമായി ഓര്‍മ്മക്കുറവിന്‌ ചികിത്സിക്കുന്നുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം