പൊന്നാനി പുഴയുടെ തീരത്ത്‌ വളളത്തോളിന്‌ സ്‌മാരകമുയരുന്നു

മലപ്പുറം: മഹാകവി വളളത്തോളിന്‍റെ ജന്മനാടായ മലപ്പുറം തിരൂരില്‍ അദ്ദേഹത്തിന്‌ സ്‌മാരകം ഉയരുന്നു. തിരൂരിനടുത്ത് മംഗലം ചേന്നരയിലെ പെരുന്തിരത്തി -വാടിക്കടവ്‌ തൂക്കുപാലത്തിന്‌ സമീപമാണ്‌ സ്‌മാരകം ഉയരുന്നത്‌. മുട്ടന്നൂരിലെ പൊതു പ്രവര്‍ത്തകന്‍ സലാം പൂതേരിയാണ്‌ സ്‌മാരകത്തിനുളള സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്‌ .

വളളത്തോളിന്‍റെ നിരവധി കവിതകള്‍ക്ക്‌ പാശ്ചാത്തലമായിട്ടുളള തിരൂര്‍ പൊന്നാനി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിയും വിധമാണ്‌ സ്‌മാരകത്തിന്‍റെ നിര്‍മ്മാണരീതി . മംഗലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിതി കേന്ദ്രത്തിനാണ്‌ നിര്‍മ്മാണ ചുമതലയുളളത്‌. സന്ന്ദ്ധസംഘടന കളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി പൂര്‍ത്തി യാക്കുക.

ഓപ്പണ്‍ ലൈബ്രറി , കവിതാസ്‌തൂപം, ഇരിപ്പിടങ്ങള്‍, അലങ്കാര വിളക്കുകള്‍,ഹട്ടുകള്‍ എന്നിവ സ്‌മാരക സ്ഥലത്ത്‌ സ്ഥാപിക്കും. ഇതിനായി മംഗലം പഞ്ചായത്ത്‌ ആദ്യ ഘട്ടത്തിലേക്ക്‌ 14 ലക്ഷം രൂപ വിലയിരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ‌ തുടക്കം കുറിച്ചു.

Share
അഭിപ്രായം എഴുതാം