ആംബുലൻസിലെ പീഡനം: പെൺകുട്ടി മാനസികമായി തകർന്ന നിലയിൽ. മൊഴിയെടുക്കാനായില്ല.

പത്തനംതിട്ട : ആംബുലൻസിൽ വെച്ച് പീഡനത്തിനിരയായ പെൺകുട്ടിയെ വിശദമായ മൊഴി എടുക്കാൻ സാധിച്ചില്ല എന്ന് പോലീസ് . 06-09-2020 ഞായറാഴ്ചയാണ് ക്രൂരമായ ഈ സംഭവം നടന്നത്. സംഭവത്തെ തുടർന്നുള്ള ആഘാതം കുട്ടിക്ക് താങ്ങാനായില്ല. കോവിഡ രോഗ ബാധ കുട്ടിയെ തളർത്തിയിരുന്നു അതിനൊപ്പമാണ് ഈ ക്രൂരമായ പീഡനം.

പ്രതിയുടെയും പെൺകുട്ടിയുടെയും മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന കാരണം ഉന്നയിച്ച് പോലീസ് തെളിവെടുപ്പിനായി പെൺകുട്ടിയെയും പ്രതിയേയും ഒരുമിച്ച് പീഡനം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. തന്നെ പീഡിപ്പിച്ച യുവാവിനെ സംഭവസ്ഥലത്ത് വെച്ച് വീണ്ടും കാണാനിടയായ ഈ സംഭവം പെൺകുട്ടിയെ മാനസിക തകർച്ചയിലേക്ക് നയിച്ചിട്ടുണ്ടാകാം.

പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുവാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ബാധിതയായ അമ്മയെയും പെൺകുട്ടിക്കൊപ്പം കോട്ടയത്തേക്ക് മാറ്റിയിട്ടുണ്ട്. മെഡിക്കൽ പരിശോധനയിൽ കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →