പഞ്ചാബിൽ പൊതുജനങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കാൻ ആം ആദ്മി; കെജ്‌രിവാളിനെതിരെ ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ചണ്ഡിഗഡ്: കോവിഡ് പ്രതിരോധത്തിന് ഭാഗമായി ആം ആദ്മി പാർട്ടിയുടെ സന്നദ്ധപ്രവർത്തകർ പഞ്ചാബിൽ ഗ്രാമീണരുടെ രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കും എന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് .

പഞ്ചാബിലെ വിഷയങ്ങളിൽ അരവിന്ദ് കെജ്‌രിവാൾ ഇടപെടേണ്ട എന്നും ഡൽഹിയിലെ കോവിഡ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതായിരിക്കും ഉചിതം എന്നും അമരീന്ദർ സിംഗ് വ്യാഴാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.

ആം ആദ്മി പാർട്ടി അധ്യക്ഷൻ കൂടിയായ കെജ്രിവാളിന്റെ പ്രസ്താവന പഞ്ചാബിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആയതിനാൽ ഓക്സിമീറ്ററുമായി ആം ആദ്മി പ്രവർത്തകർ പഞ്ചാബിൽ പരിശോധനയ്ക്ക് ഇറങ്ങേണ്ട സാഹചര്യമില്ല എന്നും ക്യാപ്റ്റൻ പറഞ്ഞു.

കോവിഡ് രോഗികളിൽ രക്തത്തിന്റെ അളവ് കുറവായിരിക്കും എന്നും അത്തരം സാഹചര്യം മരണത്തിലേക്ക് നയിക്കാം എന്നും കെജ്‌രിവാൾ പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ വീഡിയോ സന്ദേശത്തിൽ ബുധനാഴ്ച പറഞ്ഞിരുന്നു.

ഓക്സിമീറ്റർ വെച്ചുള്ള പരിശോധന ഡൽഹിയിൽ വളരെയധികം ഗുണം ചെയ്തുവെന്നും ആം ആദ്മി പാർട്ടിയിലെ വളണ്ടിയർമാർ പഞ്ചാബിലെ എവിടെയുമുള്ള ജനങ്ങളെ പരിശോധിക്കുവാനായി എത്താമെന്നും കെജ്‌രിവാൾ വീഡിയോയിൽ പറഞ്ഞിരുന്നു.

നിലവിലെ കണക്കനുസരിച്ച് പഞ്ചാബിൽ പതിനയ്യായിരത്തിന് മീതെ കോവിഡ് പോസിറ്റീവ് കേസുകളും ഡൽഹിയിൽ ഏകദേശം 18000 പോസിറ്റീവ് കേസുകൾ ഉണ്ട്.

ഡൽഹി കഴിഞ്ഞാൽ ആം ആദ്മി പാർട്ടിക്ക് ഏറ്റവും വേരോട്ടമുള്ള സംസ്ഥാനങ്ങൾ പഞ്ചാബും ഗോവയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →