തിരുവനന്തപുരം: ഗുരുതരമായ ആരോപണവുമായി ബിജെപിയുടെ വക്താവ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രി രോഗചികിത്സക്കായി 2018 സെപ്റ്റംബറിൽ അമേരിക്കയിലായിരുന്ന സമയത്ത് സർക്കാർ ഫയലിൽ അദ്ദേഹത്തിൻറെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതിന്റെ ഫയൽ കോപ്പി മാധ്യമങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോടാണ് ഈ വിവരം വെളിപ്പെടുത്തിയത്. മലയാളഭാഷയുമായി ബന്ധപ്പെട്ട ഫയലിൽ ആണ് കള്ള ഒപ്പ്. 2018 സെപ്റ്റംബർ ഒമ്പതിനാണ് ഫയലില്‍ ഒപ്പിട്ടിരിക്കുന്നത്. രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതാണ് ഫയൽ. സെപ്റ്റംബർ 13 ന് ബന്ധപ്പെട്ട വകുപ്പിലേക്ക് മടക്കുകയും ചെയ്തു. ആ മാസം ആരംഭം മുതൽ ഇരുപത്തി മൂന്നാം തീയതി വരെ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ എന്ന് തോന്നുന്ന വിധത്തിൽ കള്ള ഒപ്പിട്ട നടപടി ഗുരുതരമായ കുറ്റമാണ്. അതേപ്പറ്റി മുഖ്യമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്ഥിരമായി കളള ഒപ്പിടുന്ന ആരോ ഉണ്ട്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉള്ളപ്പോഴും ഇയാൾ ഒപ്പിട്ട് ഇരിക്കാം. ചിലതൊക്കെ മുഖ്യമന്ത്രി പറഞ്ഞിട്ട് ആകാം. ചിലത് അറിയാതെയും ആകാം. ആ പതിവു വച്ച് മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്തും ഒപ്പിട്ടു എന്നാണ് കരുതേണ്ടത്. സന്ദീപ് വാര്യർ ആരോപിച്ചു.
മുഖ്യമന്ത്രി അമേരിക്കയിൽ ആയിരുന്ന സമയത്ത് തിരുവനന്തപുരത്ത് സർക്കാർ ഫയലിൽ മുഖ്യമന്ത്രിയുടെതായി കള്ള ഒപ്പിട്ടു എന്ന് സന്ദീപ് വാര്യർ
