ഡൽഹി / 2026 / ഓഗസ്റ്റ് 15
ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ പി എം വിശ്വകർമ പദ്ധതിയുടെ 100 ഗുണഭോക്താക്കളെ ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം കാണാൻ കേന്ദ്ര സർക്കാർ പ്രത്യേക അതിഥികളായി ക്ഷണിച്ചു. 2026 ഓഗസ്റ്റ് 15-ലെ ദേശീയ ആഘോഷത്തിൽ ഇവർ ജീവിതപങ്കാളിയോടോ കൂടെയുള്ള മറ്റൊരാളോടോ ഒപ്പം പങ്കെടുക്കും.
വനിതാ കരകൗശല തൊഴിലാളികൾക്കും ക്ഷണം
പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ കരകൗശല തൊഴിലാളികളും പ്രത്യേക അതിഥികളിൽ ഉൾപ്പെടുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, തൊഴിൽരംഗത്തെ കൂടുതൽ പങ്കാളിത്തം, രാജ്യത്തിന്റെ കരകൗശല-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലെ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തൽ എന്നിവയിൽ പദ്ധതിയുടെ സംഭാവന വ്യക്തമാക്കുന്നതാണ് ഇവരുടെ പങ്കാളിത്തം.
അംഗീകാരമായി സ്മരണികയും കൂടിക്കാഴ്ചയും
ആഘോഷത്തിന്റെ ഭാഗമായി പി എം വിശ്വകർമ ഗുണഭോക്താക്കൾക്ക് അംഗീകാരസൂചകമായി സ്മരണികകൾ നൽകും. 2026 ഓഗസ്റ്റ് 14-ന് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഇവർ സംവദിക്കുകയും ചെയ്തു. ഇന്ത്യയുടെ പരമ്പരാഗത കരകൗശലത്തിനും സാംസ്കാരിക പൈതൃകത്തിനും നൽകിയ സംഭാവന പരിഗണിച്ചാണ് ഈ ആദരം.
പരമ്പരാഗത തൊഴിലുകൾക്ക് സമഗ്ര പിന്തുണ
പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾക്കും ശില്പികൾക്കും സമഗ്ര പിന്തുണ നൽകുന്ന കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് പി എം വിശ്വകർമ. നൈപുണ്യ വികസനം, ആധുനിക ഉപകരണങ്ങൾ, സാമ്പത്തിക സഹായം, ഡിജിറ്റൽ സൗകര്യങ്ങൾ, വിപണി ബന്ധങ്ങൾ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കരകൗശല തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റം, പരമ്പരാഗത തൊഴിൽ സംരക്ഷണം, സ്ഥിരമായ ഉപജീവനം എന്നിവയാണ് ലക്ഷ്യം. പദ്ധതിയിൽ 30 ലക്ഷം പരമ്പരാഗത കരകൗശല തൊഴിലാളികളും ശില്പികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പതിനെട്ട് പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നുള്ളവർ
തയ്യൽക്കാരൻ, മരപ്പണിക്കാരൻ, സ്വർണപ്പണിക്കാരൻ, കൊല്ലൻ, പൂട്ടുപണിക്കാരൻ എന്നിവ ഉൾപ്പെടെ പി എം വിശ്വകർമ പദ്ധതിയിൽ ഉൾപ്പെടുത്തിയ 18 പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നുള്ളവരാണ് ക്ഷണിക്കപ്പെട്ട ഗുണഭോക്താക്കൾ. രജിസ്ട്രേഷൻ, അടിസ്ഥാന നൈപുണ്യ പരിശീലനം, ഉപകരണ കിറ്റുകൾ എന്നിവയുൾപ്പെടെ പദ്ധതിയിലെ വിവിധ ആനുകൂല്യങ്ങൾ ഇവർ നേടിയിട്ടുണ്ട്.
ദേശീയ ആഘോഷത്തിൽ കരകൗശല പാരമ്പര്യത്തിന് ആദരം
പരമ്പരാഗത കരകൗശല തൊഴിലാളികളും ശില്പികളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് നൽകുന്ന സംഭാവനയ്ക്കുള്ള അംഗീകാരമായാണ് അവരുടെ സ്വാതന്ത്ര്യദിനാഘോഷ പങ്കാളിത്തത്തെ സർക്കാർ കാണുന്നത്. ചെങ്കോട്ടയിലെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാകാനും ദേശീയ ആഘോഷത്തിന്റെ മഹത്വം നേരിട്ട് അനുഭവിക്കാനും ഈ ക്ഷണം അവർക്കു അവസരം നൽകുന്നു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.