ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 05
രാജ്യത്തെ 22 പ്രധാന കാർഷിക വിളകൾക്കും കേന്ദ്ര സർക്കാർ ഓരോ വർഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു. കാർഷിക ചെലവ്-വില കമ്മിഷന്റെ ശുപാർശയും സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര വകുപ്പുകളുടെയും അഭിപ്രായവും പരിഗണിച്ചാണ് വില തീരുമാനിക്കുന്നത്. 2018-19 മുതൽ അഖിലേന്ത്യാ ശരാശരി ഉൽപാദനച്ചെലവിനെക്കാൾ കുറഞ്ഞത് 50 ശതമാനം അധികം ലഭിക്കുന്ന രീതിയിലാണ് താങ്ങുവില നിശ്ചയിക്കുന്നത്.
വിപണിവില കുറഞ്ഞാൽ സർക്കാർ സംഭരണം
വിപണിവില താങ്ങുവിലയെക്കാൾ താഴെയാകുമ്പോഴാണ് സർക്കാർ ഏജൻസികൾ കർഷകരിൽനിന്ന് വിളകൾ സംഭരിക്കുന്നത്. നെല്ല്, ഗോതമ്പ്, ചെറുധാന്യങ്ങൾ എന്നിവ ഭക്ഷ്യകോർപ്പറേഷനും സംസ്ഥാന ഏജൻസികളും വാങ്ങും. പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവ പ്രധാനമന്ത്രി അന്നദാതാ വരുമാന സംരക്ഷണ പദ്ധതിയിലൂടെ നാഫെഡും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും സംഭരിക്കും. പരുത്തി, ചണം എന്നിവയ്ക്കും പ്രത്യേക സർക്കാർ ഏജൻസികൾ വഴി താങ്ങുവില ഉറപ്പാക്കുന്നുണ്ട്.
പണം നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക്
കർഷകരുടെ സൗകര്യം, ഉൽപാദനം, സംഭരണ-ഗതാഗത സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്ത് സംസ്ഥാനങ്ങൾ കൂടുതൽ സംഭരണകേന്ദ്രങ്ങൾ തുറക്കും. താൽക്കാലിക വാങ്ങൽകേന്ദ്രങ്ങളും സ്ഥാപിക്കും. ആധാറും ഭൂമിരേഖകളും സംസ്ഥാന സംഭരണ പോർട്ടലുകളുമായി ബന്ധിപ്പിച്ച് താങ്ങുവിലത്തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന സംവിധാനവും ശക്തമാക്കിയിട്ടുണ്ട്.
പയർവർഗങ്ങളിൽ സ്വയംപര്യാപ്തത ലക്ഷ്യം
പയർവർഗങ്ങളുടെ ഇറക്കുമതി കുറച്ച് 2030-31ഓടെ സ്വയംപര്യാപ്തത നേടാനാണ് കേന്ദ്രത്തിന്റെ പദ്ധതി. സംസ്ഥാന സർക്കാരുകളുടെ അഭ്യർഥനപ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്ത കർഷകർ നൽകുന്ന തുവര, ഉഴുന്ന്, പരിപ്പ് എന്നിവ കേന്ദ്ര ഏജൻസികൾ സംഭരിക്കും. പെട്ടെന്ന് നശിക്കുന്ന കാർഷികോൽപ്പന്നങ്ങളുടെ വില കുത്തനെ ഇടിയുമ്പോൾ കർഷകരെ നിർബന്ധിത കുറഞ്ഞവില വിൽപ്പനയിൽനിന്ന് രക്ഷിക്കാൻ വിപണി ഇടപെടൽ പദ്ധതിയും നടപ്പാക്കുന്നുണ്ട്.
സംഭരണത്തിലും തുകവിതരണത്തിലും വർധന
2021-22 മുതൽ 2025-26 ജൂൺവരെ 5,781 ലക്ഷം മെട്രിക് ടൺ വിളകൾ സംഭരിക്കുകയും കർഷകർക്ക് 14.58 ലക്ഷം കോടി രൂപ നൽകുകയും ചെയ്തു. 2004-14 കാലത്ത് 6,987 ലക്ഷം മെട്രിക് ടണ്ണായിരുന്ന ആകെ സംഭരണം 2014 മുതൽ 2026 ജൂൺവരെ 12,819 ലക്ഷം മെട്രിക് ടണ്ണായി. കർഷകർക്ക് നൽകിയ താങ്ങുവിലത്തുക 7.41 ലക്ഷം കോടി രൂപയിൽനിന്ന് 27.80 ലക്ഷം കോടി രൂപയായും ഉയർന്നു. ലോക്സഭയിൽ കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് ഠാക്കൂറാണ് കണക്കുകൾ അറിയിച്ചത്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.