ബീഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാവില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനാവില്ല; സുപ്രീം കോർട്ട്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 വ്യാപനം കാരണമാക്കി ബീഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ടതി. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇട​പെ​ടാ​നും ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ർ​ജി​ക്കാ​രോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​നെ സ​മീ​പി​ക്കാ​നാണ് കോ​ട​തി നി​ർ​ദേശം. ഇ​തു​വ​രെ ബീ​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഒ​രു അ​റി​യി​പ്പും വ​ന്നി​ട്ടി​ല്ല.

എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണറോ​ട് നി​ർ​ദേ​ശി​ക്കാ​ൻ കോ​ട​തിക്ക് ക​ഴി​യി​ല്ല. എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നാണ് കോ​ട​തി വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →