ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്ന് മുതല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ഡല്‍ഹിയിലും ചത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും ബിഹാറിലും ഒഡിഷയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ നാല് ദിവസം നീണ്ടു നില്‍ക്കും. 27നും 28നും ഉത്തരാഖണ്ഡില്‍ മഞ്ഞ് അലേര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 28നും രാജസ്ഥാനില്‍ 27,28നും ഓറഞ്ച് അലേര്‍ട്ടുണ്ട്.

കടുത്ത തണുപ്പ് അനുഭവപ്പെടുന്ന മേഖലകളിലും മഴപെയ്യുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഹരിയാന. ചണ്ഡിഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് മേഖലകളിലും മണ്‍സൂണ്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ഉത്തരമേഖലാ മേധാവി ഡോ. കുല്‍ദീപ് ശ്രീവാസ്തവ അറിയിച്ചു. ഉത്തര്‍പ്രദേശിലും ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. ഉത്തര്‍പ്രദേശിലെ 19 ജില്ലകളില്‍ മഴശക്തമാകുമെന്നാണ് സൂചന.അതേസമയം, കഴിഞ്ഞയാഴ്ചയുണ്ടായ മഴയുടെ ദുരിതങ്ങളില്‍ നിന്ന് ഇതുവരെ സംസ്ഥാനങ്ങള്‍ കരകയറിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →