റൊണാൾഡീഞ്ഞോ വീട്ടുതടങ്കലിൽ നിന്ന് മോചിതനായി

സാവോ പോളോ: പരാഗ്വേയിൽ വീട്ടു തടങ്കലിലായിരുന്ന മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ മോചിതനായി. വ്യാജ പാസ്പോർടുമായി രാജ്യത്ത് പ്രവേശിച്ചു എന്നാരോപിച്ചാണ് ഏപ്രിൽ മാസം റൊണാൾഡീഞ്ഞോയെയും സഹോദരൻ റോബർട്ടോ അസീസിനെയും പരാഗ്വൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പിന്നീട് 1.6 ദശലക്ഷം ഡോളർ ജാമ്യം നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇരുവരെയും തലസ്ഥാനമായ അസുൻസിയോണിലെ ഫോർ സ്റ്റാർ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാൾഡീഞ്ഞോയും സഹോദരനും മാർച്ചിൽ പരാഗ്വേയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →