സ്വര്‍ണ്ണ വായ്പ ക്രമക്കേടില്‍ മാനേജര്‍ കുടുക്കുവാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു


കൊല്ലം പട്ടത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ അഭിലാഷ് ഭരതനാണ് ജീവനൊടുക്കിയത്.
2016ല്‍ ബാങ്കില്‍ നടന്ന സ്വര്‍ണ്ണ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.


ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ ഉടമയുടെ അനുമതിയില്ലാതെ വിറ്റെന്ന കേസില്‍ പോലീസ് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടന്നു വരികയാണ്. ബ്രാഞ്ച് മാനേജര്‍ അജിത്താണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.
അസ്വഭാവിക മരണത്തിന് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →