കൊച്ചി:വിനീത് ശ്രീനിവാസന്റെ പുറകേ കൂടി താന്‍ ചോദിച്ചു വാങ്ങിയതാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലെ വേഷമെന്ന് നിവിന്‍പോളി. ആദ്യമായി സിനിമയില്‍ അവസരം നല്‍കിയതും വിനീതാണ്.
വിനീതിനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമാണ് മലര്‍വാഡിയുടെ ഓഡിഷന് പോയതെന്നും നിവിന്‍പോളി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയുടെ കഥ കേട്ടതു മുതല്‍ വിനീതിനെ വിടാതെ പിന്‍തുടരുകയായിരുന്നു. തട്ടത്തിന്‍ മറയത്തിലൂടെ കരിയര്‍ ബ്രേക്ക് തന്നതും വിനീതാണെന്ന് നിവിന്‍ പോളി പറയുന്നു.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് നിവിന്‍പോളി സിനിമയിലേക്ക് വന്നത്. ‘തട്ടത്തിന്‍ മറയത്തിലും , ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലും ചെയ്ത വേഷങ്ങള്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചു.
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ഏറെ ജനപ്രിയനായി. മൂത്തോന്‍ എന്ന് സിനിമയിലെ പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിനീതിന്റെ ഒരു വടക്കന്‍ സെല്‍ഫിയിലും നിവിനാണ് താരം. തട്ടത്തിന്‍ മറയത്തിനു വേണ്ടി വിനീത് ശ്രീനിവാസന്‍ പുതുമുഖ നായകനെ തീരുമാനിച്ചുവെങ്കിലും നറുക്ക് തനിക്കു വീഴുകയായിരുന്നുവെന്നും നിവിന്‍പോളി പറഞ്ഞു.

