വളയം പോലീസ് സ്‌റ്റേഷനില്‍ പരാതി സ്വീകരിച്ചില്ല ,യുവാവ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.

നാദാപുരം: റോഡിലൂടെ നടന്നുപോകുമ്പോള്‍ കണ്‍ട്രോള്‍റൂം പോലിസ് മര്‍ദ്ദിച്ചെന്ന പരാതി നല്‍കാന്‍ എത്തിയ യുവാവില്‍ നിന്ന് വളയം പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം. പരാതി സ്വീകരിക്കാതെ വന്നപ്പോള്‍ സേറ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയ യുവാവിനേയും കുടുംബത്തേയും സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കിയതായും കുടുംബം പറയുന്നു. പരാതി കേള്‍ക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് യുവാവിന്റെ അമ്മയും പറഞ്ഞു. തുടര്‍ന്ന് ഉച്ചയോടെ സ്‌റ്റേഷനിലെത്തിയ എഎസ്പി ആരോപണ വിധേയരായ രണ്ടുപോലീസുകാരെ വടകരയിലേക്ക് സ്ഥലംമാറ്റി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

വാണിമേല്‍ കാര്യാട്ട് അയ്യപ്പക്ഷേത്രത്തിന് സമീപം വാണിമേല്‍ നെല്ലിയുളളതില്‍ സുധീഷിനാണ് കണ്‍ട്രോള്‍റൂം പോലിസിന്റെ മര്‍ദ്ദനമേറ്റത്. തലയ്ക്കും കൈക്കും അടിയേറ്റ സുധീഷ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.എന്നാല്‍ പ്രശ്‌നമുണ്ടായതായി പറയുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടംകൂടിയിരുന്ന് മദ്യപിക്കുന്നതായി സ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്ന് കണ്‍ട്രോള്‍റൂം പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം