.
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു, യു.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നശേഷമുള്ള ആദ്യ കടമെടുക്കലാണിത്. ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ മാസം 12-ന് 2800 കോടി എടുത്തിരുന്നു.
ഈ മാസം ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്.
ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുംപുറമേ, ഈ മാസം ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കടമെടുക്കുന്നത്. റിസർവ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26-ന് നടക്കും.