.
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ കെ.എം. ഒന്ന് എന്ന ആന ഫാമിലെ ജനങ്ങള്‍ക്കാകെ ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബൈജു പോള്‍ മാത്യൂസ് നല്കിയ ഹര്‍ജിയിൽ അനുകൂല ഉത്തരവുമായി ഹൈക്കോടതി. ഈ ആനയെ നിരന്തരം നിരീക്ഷിക്കണമെന്നു ഹൈക്കോടതി പറഞ്ഞു. ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഓണ്‍ലൈനില്‍ വിളിച്ചുവരുത്തി നേരത്തേ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അക്രമാസക്തനായ ഈ ആന ഫെബ്രുവരിയില്‍ അനീഷ് എന്നയാളെ കൊലപ്പെടുത്തിയതടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതിനുശേഷവും ആന അക്രമവാസന തുടരുകയാണ്.ആറളം ഫാം വിഷയത്തില്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്നു ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഓണ്‍ലൈനില്‍ വിളിച്ചുവരുത്തി നേരത്തേ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ നിരന്തര മേല്‍നോട്ടം ഉണ്ടാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നതായി ഹര്ജിക്കാരന് വിശദീകരിച്ചു. ആറളം ഫാം അഭിഭാഷകനും ഇതു ശരിവച്ചു. തുടര്‍ന്നാണ് നിരന്തര നിരീക്ഷണത്തിനു കോടതി നിര്‍ദേശിച്ചത്.
.