റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഫാസ്റ്റ് പാസഞ്ചര്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ ഇടിച്ചത്.

കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.

 

നെടുമങ്ങാട്| കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. വെമ്പായം കൊഞ്ചിറ പോങ്കുന്നു ഷാഹിന്‍ വില്ലയില്‍ എസ് കെ മുഹമ്മദ് ഷാഹിനാ (24)ണ് മരിച്ചത്. ജോര്‍ദാനില്‍ മൂന്നാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയാണ് ഷാഹിന്‍. ഏപ്രിൽ 29ന് രാത്രി ഏഴരയോടെ കന്യാകുളങ്ങര ജങ്ഷനിലായിരുന്നു അപകടം.

പരുക്കേറ്റ മുഹമ്മദ് ഷാഹിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഒരു മാസം മുന്പാണ് ഷഹിന്‍ നാട്ടിലെത്തിയത്. കൊഞ്ചിറ ഭാഗത്തുനിന്ന് ബൈക്കില്‍ കന്യാകുളങ്ങര ജങ്ഷനിലേക്ക് വരികയായിരുന്നു. വെമ്പായത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ ഇടിച്ചത്.ഗുരുതര പരുക്കേറ്റ മുഹമ്മദ് ഷാഹിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

incidence ,happened, in Nedumangad ,shin villa House ,s k Muhammad shahin, is died, medical student ,in Jordhan, admited hospital, bit, could not,save life,.

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *