റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

April 23, 2026 - 6:33 am

തിരുവനന്തപുരം | ദൂരദര്‍ശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പ്രധാനമന്ത്രിക്ക് എതിരെ നടപടി എടുക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടതായും പ്രധാനമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം പി ടി എന്‍ പ്രതാപനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയായിരുന്നു പ്രധാനമന്ത്രിുയടെ രാഷ്ട്രീയ പ്രസംഗം.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ഏപ്രില്‍ 18 നായിരുന്നു പ്രധാനമന്ത്രി ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിമുഖീകരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയായിരുന്നു പ്രധാനമന്ത്രിുയടെ രാഷ്ട്രീയ പ്രസംഗം. പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ട് പ്രസംഗത്തില്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ 59 തവണ പരാമര്‍ശിച്ചുവെന്നും എന്നാല്‍, സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെ കുറ്റപ്പെടുത്തിയിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *