ഇടുക്കി: കുമളി മുല്ലയാറിൽ വീട്ടുമുറ്റത്തെത്തി കരടികൾ. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഏപ്രിൽ 21 ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കുമളി.
ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താൻ വനംവകുപ്പിന്റെ തീരുമാനം
പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. വീട്ടുമുറ്റത്തേക്ക് കരടികൾ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്.
വെളളത്തിനും ആഹാരത്തിനും വേണ്ടിയാകാം കരടികൾ ജനവാസ മേഖലയിലേക്ക് എത്തിയതെന്ന് നിഗമനം
കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനും വേണ്ടിയാകാം കരടികൾ ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
