കേന്ദ്ര ജീവനക്കാർക്ക് 60% ആയി ഉയർന്നു 2% വർധന കാത്തിരിപ്പിന് വിരാമം

ന്യൂഡൽഹി | ഏപ്രിൽ 19

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ബത്ത (ഡി.എ.) 2 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ നിലവിലുള്ള 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഡി.എ. ഉയരും. പെൻഷൻ ലഭിക്കുന്നവർക്ക് ലഭിക്കുന്ന ഡിയർനെസ് റിലീഫും (ഡി.ആർ.) ഇതേ രീതിയിൽ 60 ശതമാനമായി വർധിക്കും.

ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ദീർഘകാലമായി ജീവനക്കാർ കാത്തിരുന്ന ബത്ത വർധനയാണ് ഇതിലൂടെ നടപ്പായത്.

ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ ശതമാനമായി കണക്കാക്കുന്നതാണ്. വിലക്കയറ്റം മൂലമുള്ള ചെലവ് വർധനയെ നേരിടാനാണ് ഇത് നൽകുന്നത്. സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിൽ വർഷത്തിൽ രണ്ട് തവണയാണ് ഡി.എ. പരിഷ്കരണം നടക്കുന്നത്.

വിലക്കയറ്റ സൂചികയായ സി.പി.ഐ.-ഐ.ഡബ്ല്യു. (തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) അടിസ്ഥാനമാക്കിയാണ് ഡി.എ. നിശ്ചയിക്കുന്നത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോയാണ് ഈ സൂചിക പ്രസിദ്ധീകരിക്കുന്നത്.

മുൻപ് 2025 ഒക്ടോബറിൽ ഡി.എ. 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിരുന്നു. ഇപ്പോഴത്തെ വർധനയോടെ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും വരുമാനത്തിൽ കൂടുതൽ വർധന ഉണ്ടാകും.

ഏകദേശം 49 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻക്കാർക്കും ഈ തീരുമാനം ഗുണകരമാകും. സർക്കാരിന് വർഷത്തിൽ ഏകദേശം 10,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തൽ.

7-ാം വേതനകമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഡി.എ. കണക്കാക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →