റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു ഹൈക്കമാൻഡ് നി​ർ​ദേ​ശം

April 12, 2026 - 6:15 am

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു നി​ർ​ദേ​ശം.പൊ​തു ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽനി​ന്നു വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഉ​റ്റ അ​നു​യാ​യി കൂ​ടി​യാ​ണ് ഷി​യാ​സ്.

നി​ർ​ദേ​ശം അം​ഗീകരിച്ച് ​മു​തി​ർ​ന്ന നേ​താ​ക്ക​ൾ .

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ലി​ജു, മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നു മ​റു​പ​ടി പ​റ​ഞ്ഞ​തോ​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ​ന്ന​തു സ​ജീ​വ ച​ർ​ച്ചാ വി​ഷ​യ​മാ​യി. മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന ച​ർ​ച്ച ഇ​പ്പോ​ൾ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പാ​ർ​ട്ടി നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടു. ഇ​തേത്തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന​തി​നെ​ച്ചൊ​ല്ലി പൊ​തുച​ർ​ച്ച വേ​ണ്ടെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
നി​ർ​ദേ​ശം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ട​ക്കം അം​ഗീ​ക​രി​ച്ച​തോ​ടെ ഇ​തു​സം​ബ​ന്ധി​ച്ച പ​ര​സ്യ ച​ർ​ച്ച ഒ​ഴി​വാ​ക്കാ​ൻ ധാ​ര​ണ​യാ​കു​ക​യാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *