റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി| ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് (ഏപ്രിൽ 10) രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈമാസം 13ന് പട്നയിൽചേരുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കും. ഏപ്രില്‍ 16നാകും സത്യപ്രതിജ്ഞ.

ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും

നിതീഷ് കുമാറും മുതിര്‍ന്ന ജെഡിയു നേതാക്കളും ഏപ്രിൽ 9 വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. ബിഹാറിലേക്ക് പോകും മുന്‍പ് ബിജെപി നേതാക്കളുമായും നിതീഷ് കുമാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ബിഹാറിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോര്‍ട്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *