ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും മാത്രമല്ല, അവരുടെ സഖ്യകക്ഷികളും ലബനാൻ ഉൾപ്പെടെ എല്ലായിടത്തും ഉടൻ തന്നെ യുദ്ധം നിർത്താൻ സമ്മതിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. എല്ലാ തർക്കങ്ങളും പരിഹരിച്ച് ശക്തമായ സമാധാന കരാറിൽ എത്താനായി അമേരിക്കയെയും ഇറാനെയും ഏപ്രിൽ 10 വെള്ളിയാഴ്ച ഷഹബാസ് ഷരീഫ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു.
ലോകത്ത് എന്നും നിലനിൽക്കുന്ന സമാധാനം ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഷഹബാസ് ഷരീഫ്
ഈ ചർച്ചകൾ വിജയിക്കുമെന്നും ലോകത്ത് എന്നും നിലനിൽക്കുന്ന സമാധാനം ഉണ്ടാകുമെന്നും താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.ഇതിനിടെ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് ഷഹബാസ് ഷരീഫും ടെലിഫോണിലൂടെ നിർണായക ചർച്ച നടത്തി. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും വിശദമായി വിലയിരുത്തി.
.
