ഇ​റാ​ന് ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്.”മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ന​യ​ത​ന്ത്രം ന​ട​ക്കു​ന്ന​തി​നാ​യി സ​മ​യ​പ​രി​ധി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ ഞാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ട് ആ​ത്മാ​ർ​ത്ഥ​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു’.-​ഷ​ഹ​ബാ​സ് ഷെ​രീ​ഫ് എ​ക്സി​ൽ കു​റി​ച്ചു.അ​തേ കാ​ല​യ​ള​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ലോ​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യി ഇ​ന്ന് രാ​ത്രി മാ​റും

ഇ​റാ​ൻ നാ​ഗ​രി​ക​ത​യെ ഇ​ന്ന് രാ​ത്രി ഇ​ല്ലാ​താ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഇ​റാ​ന്‍റെ മു​ഴു​വ​ൻ നാ​ഗ​രി​ക​ത​യും ഇ​ന്ന് രാ​ത്രി മ​രി​ക്കും, അ​വ​ർ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.അ​ങ്ങ​നെ സം​ഭ​വി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, പ​ക്ഷേ ഇ​ന്ന് അ​ത് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​റാ​നി​ൽ സ​മ്പൂ​ർ​ണ​വു​മാ​യ ഭ​ര​ണ​മാ​റ്റം സം​ഭ​വി​ച്ചു. എ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യ എ​ന്തെ​ങ്കി​ലും ഒ​ന്ന് സം​ഭ​വി​ക്കാം. ലോ​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യി ഇ​ന്ന് രാ​ത്രി മാ​റും. 47 വ​ർ​ഷ​ത്തെ കൊ​ള്ള, അ​ഴി​മ​തി, കൊ​ല​പാ​ത​കം എ​ന്നി​വ അ​വ​സാ​നി​ക്കും.-​ട്രം​പ് കു​റി​ച്ചു.

Tags : Pakistan Trump Iran Deadline

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →