മ​ഹാ​രാ​ഷ്ട​യി​ൽ ആ​ൾ​ദൈ​വം അ​ശോ​ക് ഖ​രാ​ത്തിന്റെ അറസ്റ്റിനെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മും​ബൈ: മ​ഹാ​രാ​ഷ്ട​യി​ൽ ആ​ൾ​ദൈ​വ​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​ഐ​പി ജ്യോ​ത്സ്യ​ൻ നാ​സി​ക് സ്വ​ദേ​ശി അ​ശോ​ക് ഖ​രാ​ത്തി (67) യെ ക​ഴി​ഞ്ഞ 19ന് ​അ​റ​സ്റ്റ് ചെ​യ്ത​തിരുന്നു. ഹി​പ്നോ​ട്ടി​സ​മെ​ന്ന് പ​റ​ഞ്ഞ ല​ഹ​രി മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന 35കാ​രി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാണ് പുറത്തുവരുന്നത്. ഖ​രാ​ത്ത് ക്യാ​പ്റ്റ​ൻ എ​ന്നാ​ണ് ഇയാൾ സ്വ​യം വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

ര​ഹ​സ്യ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു.

പ്ര​തി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ൽ ര​ഹ​സ്യ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ​നി​ന്ന് ഇ​യാ​ളെ കാ​ണാ​നെ​ത്തു​ന്ന സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഇ​യാ​ളു​മാ​യി ബ​ന്ധ​മു​ള്ള ഉ​ന്ന​ത രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും പു​റ​ത്ത് വ​ന്നു. ഇ​തോ​ടെ കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.

ഏ​ഴ് പീ​ഡ​ന​ക്കേ​സും ര​ണ്ട് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സും

എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ 150ലേ​റെ സ്ത്രീ​ക​ളെ ചൂ​ഷ​ണം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​. ഖ​രാ​ത്തി​ന്‍റെ ഓ​ഫീ​സ് പൂ​ട്ടി സീ​ൽ ചെ​യ്തു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. നി​ല​വി​ൽ ഏ​ഴ് പീ​ഡ​ന​ക്കേ​സും ര​ണ്ട് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​മാ​ണ് അ​ശോ​ക് ഖ​രാ​ത്തി​നെ​തി​രെ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ പ​രാ​തി​ക​ൾ ദി​വ​സ​വും വ​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Tags : VIP arrest women

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →