റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മി​സൈ​ൽ ആ​ക്ര​മ​ണം : ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ

April 1, 2026 - 3:03 pm

ടെ​ഹ്റാ​ൻ‌:മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ല്‍ ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഗ​വേ​ഷ​ണ വി​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ഇ​റാ​ന്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഇ​ര്‍​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നി​ലെ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൗ​ഫീ​ഖ് ദാ​രു എ​ന്ന മ​രു​ന്ന് ക​മ്പ​നി​യാ​ണ് ഇ​സ്രാ​യേ​ല്‍ ത​ക​ര്‍​ത്ത​ത്.

ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് ഇറാൻ

അ​മേ​രി​ക്ക​ന്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ കാ​ര​ണം വി​ദേ​ശ മ​രു​ന്ന് ക​മ്പ​നി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍, ഭൂ​രി​ഭാ​ഗം മ​രു​ന്നു​ക​ളും ഇ​റാ​ന്‍ ആ​ഭ്യ​ന്ത​ര​മാ​യാ​ണ് ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന ക​മ്പ​നി​യാ​ണ് ഇ​തെ​ന്ന് ഇ​റാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഡോ. ​മെ​ഹ്ദി പി​ര്‍​സ​ലേ​ഹി പ​റ​ഞ്ഞു. ഇ​സ്ര​യേ​ല്‍ പ​ര​സ്യ​മാ​യും മ​റ​യി​ല്ലാ​തെ​യും മ​രു​ന്ന് നി​ര്‍​മാ​ണ ക​മ്പ​നി​ക​ളെ ബോം​ബി​ട്ടു ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ന്റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *