റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാനില്‍ കരയുദ്ധം ആരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ; ഇറാനില്‍ കാലുകുത്തുന്ന യു എസ് സൈനികരെ പേര്‍ഷ്യന്‍ കടലിലെ സ്രാവുകള്‍ക്ക് തീറ്റയാക്കുമെന്ന് കേണല്‍ ഇബ്രാഹിം സുല്‍ഫിക്കര്‍

March 30, 2026 - 6:09 am

തെഹ്റാന്‍ | ഇറാനില്‍ കരയുദ്ധം ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കെ ശക്തമായ പ്രതികരണവുമായി ഇറാന്‍ രംഗത്തുവന്നു. ഇറാനില്‍ കാലുകുത്തുന്ന യു എസ് സൈനികരെ പേര്‍ഷ്യന്‍ കടലിലെ സ്രാവുകള്‍ക്ക് തീറ്റയായി ഇട്ടുകൊടുക്കുമെന്നും അമേരിക്കക്ക് വിനാശകരമായ പ്രത്യാഘാതങ്ങളു ണ്ടാകുമെന്നും ഖത്തം-അല്‍-അന്‍ബിയ വക്താവ് കേണല്‍ ഇബ്രാഹിം സുല്‍ഫിക്കര്‍ പറഞ്ഞു. അപ്രതീക്ഷിതമായി കരയുദ്ധത്തിലേക്ക് യു എസ് കടക്കുകയാണെങ്കില്‍ നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നങ്ങൾ

കരമാര്‍ഗമോ സമുദ്രമാര്‍ഗമോ ഇറാനെതിരെ നീക്കം നടത്താന്‍ തയ്യാറായാല്‍ യു എസ് സൈനികരെ തകര്‍ക്കാന്‍ ഇറാന്‍ സജ്ജമാണ്. അതിനുവേണ്ടിയുള്ള ദിനങ്ങള്‍ ഇറാന്‍ കാത്തിരിക്കുകയാണ്. ഇറാനെതിരെ കരയുദ്ധം നടത്തുമെന്നും ഖാര്‍ഗ് ദ്വീപ് അടക്കമുള്ള പ്രദേശങ്ങളില്‍ അധിനിവേശം നടത്തുമെന്നുമൊക്കെ ട്രംപ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതെല്ലാം ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നങ്ങളാണെന്നും കേണല്‍ സുല്‍ഫിക്കര്‍ പറഞ്ഞു. ആക്രമത്തിനും അധിനിവേശത്തിനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സൈന്യം നേരത്തെ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിന് അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാഷിങ്ടണ്‍ പോസ്റ്റാണ്’ വാര്‍ത്ത പുറത്തുവിട്ടത്. പൂര്‍ണമായ തോതിലുള്ള സൈനിക അധിനിവേശത്തിന് പകരം പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങള്‍ക്കാണ് പെന്റഗണ്‍ പദ്ധതിയിടുന്നത്. ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമാണ് ഈ ഓപ്പറേഷനിലൂടെ അമേരിക്കന്‍ സൈന്യം ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *