ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട് |കേരളം മാറ്റത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സർക്കാർ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഗ്യാരന്റി

കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്‌നേഹവും ബിജെപിയോടും എൻഡിഎയോടുംആണ്. പതിറ്റാണ്ടുകളായി കേരളത്തെ രണ്ട് രാഷ്ട്രീയ വിഭാഗങ്ങൾ വഞ്ചിക്കുകയാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും എല്ലാ നയങ്ങളും വോട്ട് ബേങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ വികസനത്തെപ്പറ്റി അവർക്ക് ചിന്തയില്ല. ബിജെപി സർക്കാർ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്.

ഈ തിരഞ്ഞെടുപ്പിൽ എ ടീമായി ആരെങ്കിലും ഉണ്ടെങ്കിൽ അത് ബിജെപി മാത്രമാണ്

കോൺഗ്രസ് ബിജെപിയുടെ ബീ ടീമാണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബീ ടീമാണെന്ന് കോൺഗ്രസ് പറയുന്നു. ഈ തിരഞ്ഞെടുപ്പിൽ എ ടീമായി ആരെങ്കിലും ഉണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്ന് ഈ രണ്ട് കൂട്ടരും സമ്മതിച്ചിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും ബിജെപിയെ ഉന്നം വയ്ക്കുകയാണ്. ഇവർ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ബിജെപിയെ മാത്രമാണ്. കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്തുക്കൊണ്ടു വരും. ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →