റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബങ്ങള്‍ തമ്മില്‍ലുളള വഴക്ക് : അയല്‍വാസിയായ 45 കാരിയെ കുത്തിക്കൊന്നു

തൃശൂര്‍ | അയല്‍വാസി യുവതിയെ കുത്തിക്കൊന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി 45 കാരി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയല്‍വാസിയായ തോമസാണ് കുത്തിയത്. വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗമ്യ രാത്രി ഏഴുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. വീടിന് സമീപത്ത് വച്ച് 63 കാരനായ തോമസ് സൗമ്യയെ കുത്തുകയായിരുന്നു

. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങള്‍ തമ്മില്‍ കാലങ്ങളായി വഴക്കിലായിരുന്നു കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *