റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇലക്ഷൻ തീയതികൾ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ 23-ന്; ബംഗാളിൽ 23, 29-ന്, അസമിൽ 9-ന്‌

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെണ്ണൽ മേയ് 4-ന്

കേരളത്തിലും അസമിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 23-നും രണ്ടാം ഘട്ടം ഏപ്രിൽ 29-നുമാണ് നടക്കുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ വോട്ടെടുപ്പ് ഏപ്രിൽ 23-ന് ഒറ്റ ഘട്ടമായി നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ഇടങ്ങളിലെയും വോട്ടെണ്ണൽ മേയ് 4-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *