ജറൂസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിൻറെ ഓഫീസ് അറിയിച്ചു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാർത്തകൾ വ്യാജ വാർത്തകൾ ആണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ഔദ്യോഗിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി നെതന്യാഹു പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെത്തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ഇറാൻ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ജറുസലമിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നും ഇതിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുമായിരുന്നു പ്രചരണം.
ഇറാൻ തങ്ങളുടെ സൈനിക നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടാൻ നടത്തുന്ന പ്രൊപ്പഗണ്ടയുടെ ഭാഗ
അഭ്യൂഹങ്ങൾ ശക്തമായതോടെ, മിസൈൽ ആക്രമണം നടന്ന ബെയ്റ്റ് ഷെമേഷ് പ്രദേശം സന്ദർശിക്കുന്ന നെതന്യാഹുവിൻറെ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. താൻ സുരക്ഷിതനാണെന്നും യുദ്ധം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം അവിടെ വെച്ച് പ്രഖ്യാപിച്ചു.നെതന്യാഹുവിൻറെ സഹോദരൻ ഇദ്ദോ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാർത്തയും ഇസ്രയേൽ നിഷേധിച്ചു. ഇറാൻ തങ്ങളുടെ സൈനിക നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടാൻ നടത്തുന്ന പ്രൊപ്പഗണ്ടയുടെ ഭാഗമാണിതെന്ന് ഇസ്രായേൽ ആരോപിച്ചു.
