ഇ​ടു​ക്കി​യി​ലെ 5,000 ച​തു​ര​ശ്ര അ​ടി​ വ​രെ​യു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ക്ര​മ​പ്പെ​ടു​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി​​​യി​​​ൽ ഭൂ​​​പ​​​തി​​​വു ച​​​ട്ടം ലം​​​ഘി​​​ച്ചു നി​​​ർ​​​മി​​​ച്ച 5,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള വ്യാ​​​പാ​​​ര-വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി ക്ര​​​മ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​കാ​​​നു​​​ള്ള പെ​​​ർ​​​മി​​​ഷ​​​ൻ ച​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. 5,000 ച​​​തു​​​ര​​​ശ്രയ​​​ടി​​​വ​​​രെ​​​യു​​​ള്ള വ്യാ​​​പാ​​​ര വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷാ ഫീ​​​സ് മാ​​​ത്രം ന​​​ൽ​​​കി ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും. താ​​​മ​​​സ​​​ത്തി​​​നു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ (വീ​​​ടു​​​ക​​​ൾ) വി​​​സ്തീ​​​ർ​​​ണ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ ക്ര​​​മ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​കും. 2025ൽ 3500 ​​​ച​​​തു​​​ര​​​ശ്ര​​​അ​​​ടി വ​​​രെ​​​യു​​​ള്ള താ​​​മ​​​സ​​​ക്കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ക്ര​​​മ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

5000ത്തി​​​നു മു​​​ക​​​ളി​​​ൽ 10,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​നം

5000ത്തി​​​നു മു​​​ക​​​ളി​​​ൽ 10,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ​​​യു​​​ള്ള വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള വാ​​​ണി​​​ജ്യ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​നം തു​​​ക ഈ​​​ടാ​​​ക്കി ക്ര​​​മ​​​പ്പെ​​​ടു​​​ത്താം. ഇ​​​തി​​​നു മു​​​ക​​​ളി​​​ൽ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം തു​​​ക ഈ​​​ടാ​​​ക്കി ക്ര​​​മ​​​പ്പെ​​​ടു​​​ത്താം.

താ​​​മ​​​സ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി 2010നു ​​​ശേ​​​ഷം നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ങ്ങ​​​ൾക്ക് ഫീസ്മാത്രം

കാ​​​ർ​​​ഷി​​​കാവ​​​ശ്യ​​​ത്തി​​​നാ​​​യി പ​​​തി​​​ച്ചുന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ലെ താ​​​മ​​​സ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി 2010നു ​​​ശേ​​​ഷം നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ അ​​​പേ​​​ക്ഷ ഫീ​​​സ് മാ​​​ത്രം അ​​​ട​​​ച്ചു ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും. കാ​​​ർ​​​ഷി​​​ക-താ​​​മ​​​സ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി പ​​​തി​​​ച്ചുന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ൽ വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ഇ​​​തു​​​വ​​​ഴി ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും. സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ, ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ പ്ര​​​ത്യേ​​​കം ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും തീ​​​രു​​​മാ​​​നി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →