തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് (മാർച്ച് 7)ശിവഗിരിയിൽ എത്തും. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ ശിവഗിരിയിൽ എത്തുന്നത്. രാവിലെ 10ന് ശിവഗിരിയിൽ എത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം നടത്തും. ശിവഗിരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിയ്ക്കുന്ന രാഹുൽ ഗാന്ധി 11.30ന് ടെക്നോ പാർക്കിൽ ഐടി പ്രഫഷനലുകളുമായി സംവാദം നടത്തും.
പുതുയുഗ യാത്രയുടെ സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഗുരു ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തിൽ ഇന്നലെ രാഹുൽ പങ്കെടുത്തിരുന്നു.
