റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ

കൊച്ചി |റംസാന്‍ നിലാവ് എന്ന് പേരിൽ പ്രത്യേക കിറ്റുമായി സപ്ലൈകോ. 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് കിറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന് 786 രൂപക്ക് നല്‍കും.

മാര്‍ച്ച് 20 വരെയാണ് ഈ ഓഫര്‍.

ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 20 വരെയാണ് ഈ ഓഫര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →